നെടുമങ്ങാട്: നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ സ്റ്റുഡന്റസ് ഇനിഷ്യേറ്റീവ് പാലിയേറ്റിവ് കെയർ ക്ലബ് പ്രവർത്തനം ആരംഭിച്ചു. പാലിയംഇന്ത്യ അഡ്വൈസ് മാനേജർ ബാബു ഏബ്രഹാം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.താര, വൈസ് പ്രിൻസിപ്പൽ ഡോ. അലക്സ്, സീനിയർ സൂപ്രണ്ട് നാസിമുദീൻ, അബൂബക്കർ സിദ്ദിഖ്, കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ, പ്രൊഫ. വിജയൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ.ആർ.എൻ. അൻസാർ, ഡോ. ഷാമിലി, വോളന്റിയർ ലീഡേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.