മുടപുരം: എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ചതയപൂജ നാളെ നടക്കും. ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ,​ വൈകിട്ട് 3.30ന് ഗുരുദേവ കൃതികളുടെ പാരായണം,​ 4.30ന് സത്സംഗം,​ 6.30ന് ഗുരുപൂജ, ചതയ പൂജ. തുടർന്ന് പ്രസാദ വിതരണം.