തിരുവനന്തപുരം : പേട്ട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിലെ ഈ മാസത്തെ ചതയപൂജ നാളെ വൈകിട്ട് 6.30ന് നടക്കും. പ്രതിമാസ പെൻഷൻ വിതരണം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ രക്ഷാധികാരി സി.പി. സേതുനാഥൻ വിതരണം ചെയ്യും. മണ്ഡപം പ്രസിഡന്റ് എൻ.എസ്. വിക്രമൻ തമ്പി, സെക്രട്ടറി എസ്. മിത്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രസാദ വിതരണം ഉണ്ടായിരിക്കും.