കോവളം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടുകൂടി മണ്ണക്കല്ല് വാർഡിലെ ശിശുമന്ദിരത്തിന് സമീപത്തായി ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എം. വിൻസെന്റ് എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം എസ്.കെ. പ്രീജ മുഖ്യാതിഥിയായിരിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.കെ.ആർ. ഷൈജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്. ഹരിചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കൊച്ചുത്രേസ്യ, ചന്ദ്രലേഖ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ കേസരി, ചൊവ്വര രാജൻ, ഐ. വിജയകുമാരി, സി.ഡി.എസ് ചെയർപേഴ്‌സൺ പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ഒ. അജു, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.