ksu

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവായ എട്ടപ്പൻ എന്ന മഹേഷ് കുമാറിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകരെ സ്റ്റേഷനുമുന്നിലെ ഗേറ്റിൽ പൊലീസ് തടഞ്ഞു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ ഉപരോധം ഉദ്ഘാടനം ചെയ്‌തു. ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മഹേഷ് വന്നിട്ടും പൊലീസ് അറസ്റ്റുചെയ്‌തില്ലെന്ന് കെ.എസ്.യു ആരോപിച്ചു. ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബി, സെക്രട്ടറിമാരായ ആദർശ് ഭാർഗവൻ, ബാഹുൽ കൃഷ്‌ണ, ജില്ലാ വൈസ് പ്രസിഡന്റ് ശരത് ശൈലേശ്വരൻ, സെക്രട്ടറിമാരായ സജന ആസിഫ് .എം.എ, ഭാരവാഹികളായ പ്രിയങ്ക, സുഹൈൽ, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.