ആറ്റിങ്ങൽ : ഓയൂരിലെ ജോലി സ്ഥലത്തു നിന്ന് മടങ്ങവേ സുഹൃത്തുക്കളുമായി കല്ലുവാതുക്കൽ നടക്കൽ കടവിൽ കുളിക്കാനിറങ്ങിയ ആറ്റിങ്ങൽ സ്വദേശി മുങ്ങി മരിച്ചു. ആറ്റിങ്ങൽ പാലാംകോണം തൊട്ടിക്കൽ മൻസൂർ മൻസിലിൽ പീരുമുഹമ്മദിന്റെ മകൻ മുനീറാ(28)ണ് മരിച്ചത്. നല്ല നീന്തൽ വശമുണ്ടായിരുന്ന മുനീർ മണൽ എടുത്ത് ഉണ്ടായ ചുഴിയിൽ അകപ്പെട്ടതാണ് അപകട കാരണം. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ പാലാംകോണം യൂണിറ്റിലെ സജീവ പ്രവർത്തകൻ ആയിരുന്നു.മാതാവ് : നജുമ,പാലാംകോണം അൽഫിത്ര സ്‌കൂൾ അദ്ധ്യാപിക ഷഹനയാണ് ഭാര്യ
മക്കൾ : ഹന്ന(4), ഹവ്വ (2)