കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവ ക്ഷേത്രത്തിലെ ചതയദിനാഘോഷം നാളെ രാവിലെ 6 മുതൽ അഖണ്ഡ നാമജപത്തോടെ ആരംഭിക്കും. വിശേഷാൽ ഗുരുപൂജകൾക്കും സമൂഹപ്രാർത്ഥനകൾക്കും ശേഷം രാവിലെ 10.30ന് പട്ടം സുനിൽകുമാറിന്റെ പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു അറിയിച്ചു.