കോവളം: ലൈറ്റ് ഹൗസ് ബീച്ചിൽ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മുപ്പതുകാരിക്ക് ലൈഫ്ഗാർഡുകൾ രക്ഷകരായി. വെള്ളം കുടിച്ച് അവശയായ യുവതിയെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ലൈഫ്ഗാർഡുകളെയും കാഴ്ചക്കാരെയും മുൾമുനയിൽ നിറുത്തി യുവതി കടലിൽ ചാടിയത്. ഇത് കണ്ട ലൈഫ്ഗാർഡുകളും കടലിലേക്ക് ചാടിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിനിയായ യുവതിയെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചതായും കടലിൽ ചാടാനുള്ള കാരണം അറിയാനായിട്ടില്ലെന്നും കോവളം പൊലീസ് പറഞ്ഞു