
വെഞ്ഞാറമൂട് :അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രന്റെ സ്മരണാർത്ഥം നെഹ്‌റുയൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് വെഞ്ഞാറമൂട്ടിൽ തിരശീല ഉയർന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടക മത്സരം ഉദ്ഘാടനം ചെയ്തു.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ. ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം എന്ന കൃതിയെ ആസ്പദമാക്കി അശോക് ശശി രചിച്ച നാടകത്തിന്റെ പുസ്തക പ്രകാശനം മന്ത്രി നിർവഹിച്ചു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ മുഖ്യാതിഥിയായി. പിരപ്പൻകോട് മുരളി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം വൈ.വി. ശോഭകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, ഇ. ഷംസുദ്ദീൻ, അശോക് ശശി, അബു ഹസൻ, വിഭു പിരപ്പൻകോട്, കെ. ബാബുരാജ്,എ.എം.റൈസ്,വി.വി.സജി തുടങ്ങിയവർ സംസാരിച്ചു.എസ്. അനിൽ സ്വാഗതവും എ.ആർ. സനിൽകുമാർ നന്ദിയും പറഞ്ഞു. യോഗത്തിൽ സംസ്ഥാന കലോത്സവ വിജയികളായ എസ്.എസ്. അവനി,ഹരിരാജ് എന്നിവരെയും വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു. മുതിർന്ന നാടക പ്രവർത്തകർക്കുള്ള എം.കെ.രവീന്ദ്രൻ നായർ പുരസ്കാരം ഭരതന്നൂർ ശാന്തയ്ക്ക് നൽകി.തുടർന്ന് തിരുവനന്തപുരം ആരാധനയുടെ നാടകം ആ രാത്രി അരങ്ങേറി. സെമിനാറുകളുടെ ഉദ്ഘാടനം ഡോ.പി.കെ.രാജശേഖരൻ നിർവഹിച്ചു.