ചിറയിൻകീഴ്:തൃശൂർ ഗ്രീൻബുക്സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്യാംലാൽ ദിവാകരന്റെ നോവൽ നിയോഗം 15ന് വൈകിട്ട് 3ന് സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രകാശനം ചെയ്യും.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിക്കും.ഡോ.ജോർജ് ഓണക്കൂർ ബി.ജെ.പി നിർവാഹക സമിതി അംഗം ശോഭസുരേന്ദ്രന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും.കവയിത്രിയും നിരൂപകയുമായ ഡോ.ഷേർളി.പി.ആനന്ദ് പുസ്തകം പരിചയപ്പെടുത്തും.വർക്കല ഗുരുകുലം സ്വാമി തന്മയ,ഉദയകുമാർ,നോവലിസ്റ്റ് ശ്യാംലാൽ ദിവാകരൻ തുടങ്ങിയവർ സംസാരിക്കും.