kifbi

തിരുവനന്തപുരം: സി.എ.ജി ഓഡിറ്ര് സംബന്ധിച്ച വിവാദത്തിൽ കിഫ്ബിയുടെ നിലപാട് ശരിയാണെന്ന് കിഫ്ബി ഫണ്ട് ട്രസ്റ്റീ അഡ്വൈസറി കമ്മിഷൻ ( എഫിടാക് ) കണ്ടെത്തി. കിഫ്ബിയുടെ കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തനങ്ങൾക്ക് വിശ്വാസ്യതാ സാക്ഷ്യപത്രവും നൽകി.

മുൻ സി.എ.ജി വിനോദ് റായി ചെയർമാനായ മൂന്നംഗ കമ്മിഷനെ സംസ്ഥാന സർക്കാരാണ് നിയമിച്ചത്. സാക്ഷ്യപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ആസ്തി ബാദ്ധ്യത കൈകാര്യ ചെയ്യുന്നതിലും ടെക്നിക്കൽ , നോൺ ടെക്നിക്കൽ, ഫിനാൻസ് , പ്രോജക്ട് എന്നീ മേഖകളിലും കിഫ്ബിയുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് കമ്മിഷൻ യോഗം വിലയിരുത്തി..

. സി.എ.ജി ഓഡിറ്റിന്റെ ചട്ടക്കൂടുകൾക്ക് അനുയോജ്യമായ നിലപാടാണ് കിഫ്ബി സ്വീകരിച്ചതെന്ന് കമ്മിഷൻ നിരീക്ഷിച്ചു.സി.എ ജിയുടെ ഡി.പി .സി ആക്ട് 14(1) പ്രകാരമുള്ള ഓഡിറ്രാണ് കിഫ്ബിയിൽ നടക്കുന്നത്. എന്നാൽ 20( 2) പ്രകാരമുള്ള ഓഡിറ്ര് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ നിലപാട് അംഗീകരിച്ചത് കിഫ്ബിയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നു. .