കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മദ്ധ്യവയസ്ക്കൻ മരിച്ചു.അഞ്ചുഗ്രാമം ജെയിംസ്‌ ടൗൺ സ്വദേശി അരുൾസെൽവനാണ് (51)മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.അരുൾസെൽവൻ മൈലാടി ലൈൻമാന്റെ സഹായിയായി ജോലി നോക്കി വരികയായിരുന്നു .തിങ്കളാഴ്ച്ച മൈലാടിയിലെ ട്രാൻസ്ഫോർമറിൽ പണി ചെയ്യവെ ഷോക്കേറ്റ് അരുൾസെൽവൻ തറയിൽ വീണു. .ഉടൻ തന്നെ നാട്ടുകാർ അരുൾസെൽവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .