നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രവർത്തകർ നെയ്യാറ്റിൻകര എ.ടി.ഒയെ തടഞ്ഞു വച്ചു. സേവാ സംഘം ടൗൺ ശാഖാ പ്രസിഡന്റ് ഊരൂട്ടുകാല സുരേഷ്, ഒ.പി. അശോകൻ, കാപ്പിറ്റൽ വിജയൻ, തിരുമംഗലം സന്തോഷ്, ആറാലുമ്മൂട് ജിനു, മരുതത്തൂർ ഗോപൻ, അമ്പലം രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.