നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൾ വാർഷികം 6, 7 തീയതികളിൽ നടക്കും. 6 ന് രാവിലെ 9 ന് സ്കൂൾ ചെയർമാൻ വി. വേലപ്പൻനായർ പതാക ഉയർത്തും. 7ന് രാവിലെ 9.30 ന് നടക്കുന്ന പൊതുസമ്മേളനം ഓൾ ഇന്ത്യാ റേഡിയോ അസി. ഡയറക്ട‌ർ ജി. ശ്രീറാം ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു അദ്ധ്യക്ഷനായിരിക്കും. പ്രിൻസിപ്പൽ ജി.പി. സുജ, സീനിയർ പ്രിൻസിപ്പൽ ജയദേവൻ തുടങ്ങിയവർ പങ്കെടുക്കും.