ssnss-school-

വർക്കല: അന്തർദേശീയ നിലവാരത്തിലുള്ള പഠന പ്രവർത്തന മികവിന് ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിന് ബ്രിട്ടീഷ് കൗൺസിലിന്റെ ഇന്തർനാഷണൽ സ്കൂൾ അവാർഡ്. രണ്ടാം പ്രാവശ്യമാണ് ശിവഗിരി സീനിയർ സെക്കൻഡറി സ്കൂളിന് ഈ അംഗീകാരം ലഭിക്കുന്നത്. ബ്രിട്ടീഷ് കൗൺസിലിന്റെ സൗത്ത് ഇന്ത്യ ഡയറക്ടർ ജനക പുഷ്പനാഥാണ് സ്കൂളിനുള്ള അവാർഡ് ദാനം നിർവഹിച്ചത്. പ്രിൻസിപ്പൽ ലറീസാകുട്ടപ്പനും വൈസ് പ്രിൻസിപ്പൽ സോജ.ഡിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.