ksta

കാട്ടാക്കട:ഡിസംബർ 21, 22 തീയതികളിൽ കാട്ടാക്കടയിൽ നടക്കുന്ന കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സ്വഗതസംഘം ഓഫീസ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.എസ്.പ്രശാന്ത്,ട്രഷറർ പ്രസാദ് രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് സിജോ മേരി,സംസ്ഥാന കമ്മിറ്റിയംഗം ശശികല, ജില്ലാ കമ്മിറ്റിയംഗം പി.വിവേകാനന്ദൻ,ഉപജില്ലാ പ്രസിഡന്റ് ജി.രാജൻതുടങ്ങിയവർ സംസാരിച്ചു.കാട്ടാക്കട രാജശ്രീ ആഡിറ്റോറിയത്തിലാണ് സമ്മേളനം.7ന് സാഫല്യം എന്ന പേരിൽ നടക്കുന്ന അവാർഡുദാന ചടങ്ങ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഐ .ബി.സതീഷ് എം.എൽ.എ ,കെ .എസ് .ടി .എ ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.