നെയ്യാറ്റിൻകര: താന്നിമൂട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ഉത്സവം 8 മുതൽ 12 വരെ നടക്കും. 8 ന് രാവിലെ 9 ന് വലിയ കാണിക്ക സമർപ്പണം, 9.30 ന് ഏകാദശി കലശപൂജ, വൈകിട്ട് 5.30 ന് ആദ്ധ്യാത്മിക പ്രഭാഷണം-ഡോ.സി.എൻ.വിജയകുമാരി, രാത്രി 8 ന് അത്താഴപൂജ, 8.30 ന് സംഗീതാർച്ചന. 9 ന് രാവിലെ 10.30 ന് നാഗരൂട്ട്, വൈകിട്ട് 5 ന് ആത്മീയ പ്രഭാഷണം-ആടുവള്ളി മോഹു, രാത്രി 8 ന് നൃത്തം-. 10 ന് രാവിലെ 8 ന് നാരായണീയ പാരായണം, വൈകിട്ട് 5 ന് വിഷ്ണുസഹസ്രനാമം, രാത്രി 7 ന് സമ്മേളനം അദ്ധ്യക്ഷൻ -അതിയന്നൂർ ശ്രീകുമാ‌‌ർ,ഏകാദശി ശംഖ്ചക്ര പുരസ്കാരം ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടിക്ക് കെ.ജയകുമാർ ഐ.എ.എസ് നൽകും. 11 ന് രാവിലെ 9 ന് ഭാഗവത പാരായണം, 10.15 ന് മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 6.30 ന് ഭക്തിഗാനസുധ, രാത്രി 7.30 ന് സംഗീതക്കച്ചേരി. 12 ന് രാവിലെ 10-ന് ആദ്ധ്യാത്മിക പ്രഭാഷണം- തിരുപുറം എൻ.പി ഹരി, 10.15 ന് പാൽപ്പൊങ്കാല, വൈകിട്ട് 5 ന് വിഷ്ണു സഹസ്രനാമജപം, 6.15 ന് സഹസ്രദീപക്കാഴ്ച, രാത്രി 7.45 ന് പുഷ്പാഭിഷേകം.