തിരുവനന്തപുരം: കരിയ്ക്കകം ഗൗതമിയിൽ റിട്ട. മേജർ എസ്. മാധവൻ നായർ 106ാം വയസിൽ അന്തരിച്ചു. നേമം തോട്ടത്തിൽ വീട്ടിൽ കുടുംബാംഗമാണ്.തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സിൽ (തിരുവിതാംകൂർ പട്ടാളത്തിൽ) നിന്നുമാണ് ഇന്ത്യൻ ആർമിയിലേക്ക് പോയത്.
വിരമിച്ചതിനുശേഷം വളരെനാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കരിയ്ക്കകം ദേവീക്ഷേത്രം മുൻ ഭാരവാഹിയുമായിരുന്നു. ഭാര്യ പരേതയായ സി. ഗോമതിയമ്മ.
മക്കൾ: ജി.രാജലക്ഷ്മി അമ്മ, ജി. ഓമനയമ്മ, ജി. പത്മജകുമാരി, എം. കൃഷ്ണകുമാർ.മരുമക്കൾ: പരേതനായ ശശികുമാർ , പ്രൊഫ. (ഡോ.) നന്ദികേശൻ നായർ (റിട്ട. പ്രൊഫസർ, എം.ജി. കോളേജ്), കെ. പ്രതാപചന്ദ്രൻ (റിട്ട. അസി. ജനറൽ മാനേജർ, കെ.എഫ്.സി , കരിയ്ക്കകം ശ്രീചാമുണ്ഡി ദേവീക്ഷേത്രം ട്രസ്റ്റ് & ചെയർമാൻ, ശാന്തിഗ്രാം ഉപദേശക സമിതി), സംഗീത . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്