നെയ്യാറ്റിൻകര: ജില്ലാ പഞ്ചായത്തിന്റെ സർഗവായന, സമ്പൂർണ വായന പദ്ധതിയുമായി സഹകരിച്ച് എൽ.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അമരവിള എൽ.എം.എസ് എൽ.പി സ്കൂളിൽ 5ന് ഉച്ചക്ക് 2 ന് പുസ്തക കിറ്റ് വിതരണം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ സമ്പൂർണ ക്ലാസ് റൂം ലൈബ്രറിയായി പ്രഖ്യാപിക്കും. ഹെഡ്മാസ്റ്റർ ജസ്റ്റിൻ രാജ്, ബി.പി.ഒ സന്തോഷ്കുമാ‌ർ, ഡോ. പി.കെ. റോസ്ബിസ്റ്റ്, ഫാ. ഡി.എൻ. കാൽവിൻകിസ്റ്റോ, ഡി.എസ്. രാജാ തുടങ്ങിയവർ പങ്കെടുക്കും. പി.ടി.എ നൽകിയ സി.സി ടിവി കാമറ കോർപ്പറേറ്റ് മാനേജർ ഡി.സത്യജോസ് ഉദ്ഘാടനം ചെയ്യും. കാൻസർ രോഗികൾക്കുള്ള ധനസഹായം ലോക്കൽ മാനേജർ ഫാ. ശോഭനദാസ് വിതരണം ചെയ്യും. കുട്ടികൾ രചിച്ച കഥാസമാഹാരം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൻ ഹീബ പ്രകാശനം ചെയ്യും.