തിരുവനന്തപുരം : ശമ്പളപരിഷ്കരണം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് ഗവൺമെന്റ് ആയുർവേദ കോളേജ് അദ്ധ്യാപകർ ഇന്നലെ അവകാശ ദിനം ആചരിച്ചു. അഖില കേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജനറൽ സെക്രട്ടറി ഡോ. സി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. പി. ബനഡിക്ട്, ഡോ. സി. രഘുനാഥൻ നായർ, ഡോ. കൃഷ്ണൻ നായർ, ഡോ. ബിജുമോൻ, ഡോ. സുനീഷ്‌മോൻ, ഡോ. മാധുരിദേവി, ഡോ.എസ്. ഗോപകുമാർ, ഡോ. അനിൽകുമാർ എന്നിവർ സംസാരിച്ചു.