psc
പി.എസ്.സി

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ, കാറ്റഗറി നമ്പർ 416/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ഗാർഡ് (വിമുക്ത ഭടൻമാർ മാത്രം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 7 ന് കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പ്, സൈക്ലിംഗ് ടെസ്റ്റ് എന്നിവയും സൈക്ലിംഗ് ടെസ്റ്റ് പാസാകുന്നവർക്ക് ഒറ്റത്തവണ പ്രമാണപരിശോധനയും നടത്തും. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസൽ രേഖകൾ, ടെസ്റ്റിനുളള സൈക്കിൾ എന്നിവ സഹിതം രാവിലെ 7.30 നു മുമ്പ് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ്, വിശദാംശങ്ങൾ പ്രൊഫൈലിൽ.

വകുപ്പുതല പരീക്ഷ

2019 ജൂലായിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് അന്ധരായ ഉദ്യോഗസ്ഥർക്കായി നടത്തിയ വാചാ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ പ്രമാണപരിശോധന

ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 25/2018 പ്രകാരം വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് മാനേജർ (പ്രൊഡക്‌ഷൻസ്) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 10, 11 തീയതികളിൽ രാവിലെ 10.30 മുതൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. സന്ദേശങ്ങളായി അയച്ചിട്ടുണ്ട്.