തങ്കമ്മ
കല്ലയം : നീരജ് ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.
ബി. ഓമന അമ്മ
പുളിയറക്കോണം : കാവിൻപുറം ചാമവിളയിൽ ശങ്കരമംഗലത്തിൽ ബി. ഓമന അമ്മ (84) നിര്യാതയായി. വട്ടിയൂർക്കാവ് ചെന്നശ്ശേരി നാരായണപിള്ളയുടെ മകളും കെ. ഭാസ്കരൻ നായരുടെ ഭാര്യയുമാണ്. മക്കൾ : വിജയകുമാരൻ നായർ (റിട്ട. സീനിയർ സൂപ്രണ്ട്, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്), വി.ഒ. പ്രഭാകുമാരി, കെ.ബി. സന്തോഷ് കുമാർ. മരുമക്കൾ : പ്രസന്നകുമാരി, എൻ. ശശീന്ദ്ര കുമാർ (റിട്ട. അഡ്മിനി. അസി. അഗ്രികൾച്ചറൽ), ആർ. നിർമ്മല കുമാരി (എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ) സഞ്ചയനം 8 ന് രാവിലെ 8 ന്.
പി.പി. ഭാസ്കരൻ നായർ
വട്ടിയൂർക്കാവ് : അറപ്പുര ഗാർഡൻസ് ലെയിനിൽ ഉഷസിൽ ഭാസ്കരൻ നായർ (69, റിട്ട. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ ശൈലജ. മക്കൾ : ബിസ്ന, ജോസ്‌ന. സഞ്ചയനം 6 ന് രാവിലെ 9 ന്.
വള്ളിയമ്മ
പൊഴിയൂർ : പൊഴിയൂർ പൊറ്റയിൽ വീട്ടിൽ പരേതനായ നടേശൻ പിള്ളയുടെ ഭാര്യ വള്ളിയമ്മ (76) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ, മുരുകൻ, ഉഷാകുമാരി. മരുമക്കൾ : ശശികല, കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.