bsnair

വിതുര: നാടകനടനും സാമൂഹിക,സാംസ്കാരിക പ്രവർത്തകനുമായ കൊപ്പം നിമിഷയിൽ ബി.സോമശേഖരൻനായരുടെ നിര്യാണത്തിൽ അനുശോചിച്ച് വിതുര ശബ്ദ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിതുര കലുങ്ക് ജംഗ്ഷനിൽ അനുസ്മരണ സന്ധ്യ നടത്തി.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശബ്ദ പ്രസിഡന്റ് പാക്കുളം അയൂബ് അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,നാടക സംവിധായകൻ എ.ഇ.അഷ്റഫ്,എം.ജി.റോബർട്ട്,വിതുര സുധാകരൻ,ടി.എൻ.മണി,പി.എൻ.ചന്ദ്രഭാനു,ഇ.പി.ജലാലുദ്ദീൻ മൗലവി,എം.ഷിഹാബ്ദ്ദീൻ,വിതുര ജനാർദ്ദനൻ,കൃഷ്ണൻനായർ,പി.സോമൻ എന്നിവർ പങ്കെടുത്തു.