വിതുര: ഇന്ത്യൻനാഷണൽ കോൺഗ്രസ് ചേന്നൻപാറ വാർഡ് സമ്മേളനവും രാഷ്ട്രീയ വിശദീകരണയോഗവും ചേന്നൻപാറ ജംഗ്ഷനിൽ നടന്നു.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ് അദ്ധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി.പി.നായർ,ഡി.സി.സി ജനറൽസെക്രട്ടറിമാരായ അഡ്വ.സി.എസ്.വിദ്യാസാഗർ,അഡ്വ.ബി.ആർ.എം.ഷഫീർ,യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് എൽ.കെ.ലാൽറോഷിൻ,ചേന്നൻപാറ വാർഡ് മെമ്പർ പി.ജലജകുമാരി, കോൺഗ്രസ് ചേന്നൻപാറ വാർഡ് പ്രസിഡന്റ് കെ.ആർ.വിജയൻ,സെക്രട്ടറി ആർ.എസ്.മഹേഷ് എന്നിവർ പങ്കെടുത്തു.