തിരുവനന്തപുരം: കൈതമുക്കിലെ പുറമ്പോക്ക് കോളനിയിൽ ദുരവസ്ഥയിലായ കുടുംബത്തിന് വീടും അമ്മയ്ക്ക് സ്ഥിരംജോലിയും നൽകുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. പൂജപ്പുര മഹിളാ മന്ദിരത്തിലും ശിശുക്ഷേമ സമിതിയിലുമെത്തി അമ്മയെയും കുഞ്ഞുങ്ങളെയും എം.എൽ.എ. സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും അമ്മയെയും കുഞ്ഞുങ്ങളെയും സന്ദർശിച്ചു. ഫ്ളാറ്റിൽ ഇപ്പോൾ നൽകിയിരിക്കുന്ന താത്കാലിക താമസസൗകര്യത്തിന് പകരമായി അവർക്ക് ഉടമസ്ഥാവകാശം നൽകുന്നതിന് നടപടിയുണ്ടാകണം. ഇവർക്ക് വസ്തു വാങ്ങി വീട് നിർമ്മിച്ചുനൽകണം. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും എം.എൽ.എ പറഞ്ഞു