നെടുമങ്ങാട് :അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അമിനിറ്റി സെന്ററും പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വിനിയോഗിച്ച് പെൺകുട്ടികൾക്കു വേണ്ടിയാണ് 'മാനസ' എന്ന പേരിൽ അമിനിറ്റി സെന്റർ സ്ഥാപിക്കുന്നത്.പ്രവേശന കവാടം നിർമ്മിക്കാൻ 8 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.ജില്ലാ പഞ്ചായത്ത് അംഗം എൽ.പി.മായാദേവിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി,കരകൗശല കോർപ്പറേഷൻ ചെയർമാൻ സുനിൽകുമാർ,വൈസ് പ്രസിഡൻറ് ബി.ഷാജു,വി.വിജയൻ നായർ,ഒ.എസ്.പ്രീത,എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.ശോഭനകുമാരി, പ്രിൻസിപ്പാൾ ഗണപതി,പ്രഥമാദ്ധ്യാപിക സരളകുമാരി.പി.ടി.എ പ്രസിഡന്റ് വിനോജ ബാബു, എസ്.എം.സി. ചെയർമാൻ മണികണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു.