kerala-uni
kerala uni

പരീക്ഷ മാറ്റി

അഞ്ചാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.​എ​സ്.സി കെമിസ്ട്രി (റ​ഗു​ലർ 2017 അഡ്മി​ഷൻ, സപ്ലി​മെന്ററി - 2014, 2015 & 2016 അഡ്മി​ഷ​നു​കൾ) യഥാ​ക്രമം 9, 11, 16 തീയ​തി​ക​ളി​ലേക്ക് മാറ്റി​. മറ്റ് വിഷ​യ​ങ്ങൾക്കോ പരീ​ക്ഷാ​കേ​ന്ദ്ര​ത്തിനോ സമ​യ​ത്തിനോ മാറ്റ​മി​ല്ല.


സ്‌പോട്ട് അഡ്മി​ഷൻ

സംസ്‌കൃത കോളേ​ജിലെ എം.​ഫിൽ സംസ്‌കൃതം (2019 - 2020) പ്രോഗ്രാ​മിൽ ഒഴി​വു​ളള ഒരു എസ്.സി/എസ്.ടി സീറ്റി​ലേ​ക്കു​ളള സ്‌പോട്ട് അഡ്മി​ഷൻ 6 ന് 10 മണിക്ക് നട​ക്കും. യോഗ്യ​രായ വിദ്യാർത്ഥി​ക്കൾ അസൽ സർട്ടി​ഫി​ക്ക​റ്റു​ക​ളു​മായി സംസ്‌കൃത കോളേ​ജിൽ അന്നേ ദിവസം എത്തി​ച്ചേ​രണം.