തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അരുവിക്കരയിലെ കുപ്പിവെള്ള ബോട്ടിലിംഗ് പ്ലാന്റ് കിഡ്കിന് കൈമാറാനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരുവിക്കരയിൽ നിന്നു തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യുസി ജില്ലാപ്രസിഡന്റ് വി.ആർ. പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.പ്രശാന്ത്, എ.എ.ഹക്കീം, കെ. ഉണ്ണിക്കൃഷ്ണൻ, കെ.അനിൽകുമാർ, പി.ബിജു, വി.വിനോദ്, സി.റിജിത്, പി.എസ്. ഷാജി, സി. എസ്.ജോയൽസിംഗ്, വെള്ളൂർക്കോണം അനിൽ, എസ്.ആർ.സന്തോഷ് എന്നിവർ സംസാരിച്ചു. തമ്പാനൂർ രവി, കരകുളം കൃഷ്ണപിള്ള, ബി.സി.ആർ. ഉദയകുമാർ , രാജേന്ദ്രൻ നായർ, മണ്ണാമൂല രാജൻ, ഗിരിധരഗോപൻ തുടങ്ങിയവർ വിവിധ പോയിന്റുകളിൽ അഭിവാദ്യം ചെയ്തു. വെള്ളയമ്പലം ജലഭവനിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ഉണ്ണിക്കൃഷ്ണൻ, കെ.അനിൽ കുമാർ, പി. ബിജു, വിനോദ്, സി. റിജിത്, പി. സന്ധ്യ, ജോണി ജോസ്, പി.ജെ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.