തിരുവനന്തപുരം: 18 വയസു വരെയുള്ള കുട്ടികളുടെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിനായി നെയ്യാറ്രിൻകര നിംസ് മെഡിസിറ്റിയിൽ ആരംഭിച്ച പ്രത്യേക ശിശുവികസന ഗവേഷണകേന്ദ്രം 'നിംസ് സ്പെക്ട്രം' മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ അദ്ധ്യക്ഷനായി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സ്പെക്ട്രം അസൈൻമെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ, മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ, ബി.ജെ.പി ദേശീയ സമിതിയംഗം കരമന ജയൻ, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷി കുട്ടികളുടെ ചികിത്സാ വിദഗ്ദ്ധൻ കൂടിയായ ഡോ. എം.കെ.സി നായരുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. 16 ഡോക്ടർമാരുടെയും 40ലധികം തെറാപ്പിസ്റ്റുകളുടെയും സേവനം ഇവിടെയുണ്ടാകും. മാതാപിതാക്കൾക്കും പ്രത്യേക പരിശീലനം നൽകാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് എം.എസ് ഫൈസൽഖാൻ അറിയിച്ചു.
ഫോട്ടോ: നെയ്യാറ്രിൻകര നിംസ് മെഡിസിറ്റിയിൽ ആരംഭിച്ച പ്രത്യേക ശിശുവികസന ഗവേഷണകേന്ദ്രം 'നിംസ് സ്പെക്ട്രം' മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു. കരമന ജയൻ, ഡോ.എം.കെ.സി നായർ, പരശുവയ്ക്കൽ മോഹനൻ, കെ.ആൻസലൻ എം.എൽ.എ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, കുമ്മനം രാജശേഖരൻ, എം.എസ് ഫൈസൽഖാൻ, രമേശ് ചെന്നിത്തല, പി.പി മുകുന്ദൻ, ഡബ്ല്യു. ആർ ഹീബ തുടങ്ങിയവർ സമീപം