പാറശാല: സമഗ്രശിക്ഷ കേരള, പാറശാല ബി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ ബ്ലോക്കുതല ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ചെങ്കവിളയിലെ അഭിനവ് എന്ന ഭിന്നശേഷി വിദ്യാർത്ഥിയുടെ ഭവനത്തിന് മുന്നിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ ദീപശിഖ തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. പാറശാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്ന ദീപശിഖാ പ്രയാണത്തെ പാറശാല സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ശ്രീലാൽ ചന്ദ്രശേഖരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, പ്രഥമാദ്ധ്യാപിക ജെ. ചന്ദ്രിക എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് എസ്.പി.സി കേഡറ്റുകൾക്ക് കൈമാറിയ ദീപശിഖാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, ബി.ആർ.സി പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പാറശാല ഗ്രാമം ചുറ്റി ബി.ആർ സിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ഭിന്നശേഷി കുട്ടികളുടെ കലാകായിക പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷിജു, വാർഡ് മെമ്പർ പ്രഭ കുമാരി, ബി.പി.ഒ എസ്. കൃഷ്ണകുമാർ എ.ഇ.ഒ സെലിൻ ജോസഫ്, പ്രഥമാദ്ധ്യാപകൻ പ്രദീപ് ചന്ദ്രൻ, ട്രെയ്നർ എസ്. അജികുമാർ, ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ വൈകല്യത്തെ അതിജീവിച്ച വിനോദ് ഭാസ്കറിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനമേളയും നടന്നു.