തിരുവനന്തപുരം: കൈതമുക്കിൽ കുട്ടികൾക്ക് മണ്ണുതിന്ന് ജീവിക്കേണ്ടി വന്ന സാഹചര്യത്തെ ചൊല്ലി ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മിഷനും തമ്മിൽ നേർക്കുനേർ പോര്. പട്ടിണി കാരണം കുട്ടികൾക്ക് മണ്ണു തിന്നേണ്ട അവസ്ഥ ഉണ്ടായിട്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടതാണെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ് പറയുമ്പോൾ,​ കാര്യം തനിക്കു ബോദ്ധ്യപ്പെട്ടതാണെന്ന് ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്.

ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി പ്രവർത്തകർ തെറ്റിദ്ധരിച്ചതാണ് പട്ടിണി കാരണം മണ്ണു തിന്നു എന്ന വാർത്തയ്ക്ക് ഇടയാക്കിയതെന്നും,​ തെറ്രായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം കേരളത്തിനാകെ അപമാനമായെന്നും പി. സുരേഷ് പറഞ്ഞു. ശിശുക്ഷേമ സമിതി ചെയർമാൻ എസ് .പി ദീപക് തെറ്റായ മൊഴിയാണ് അമ്മയിൽ നിന്ന് എഴുതിവാങ്ങിയത്. അറിഞ്ഞോ അറിയാതെയോ സമിതി പ്രവർത്തകർ ഒരു കഥയുണ്ടാക്കി. കാളപെറ്റെന്നു കേട്ടയുടൻ സമിതി ചെയർമാൻ കയറെടുക്കുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു.