ശാസ്താംകോട്ട: പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി യുവാവ് മരിച്ചു.വടക്കൻ മൈനാഗപ്പള്ളി ചക്കാല പടീറ്റതിൽ പരേതനായ പരമേശ്വരൻ കുട്ടിയുടെയും മണിയമ്മയുടെയും മകൻ കെ. ഹരിലാലാണ് (42) മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സമീപത്തെ കടയിൽ നിന്ന് വാങ്ങിയ പൊറോട്ട വീട്ടിലിരുന്ന് കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ 10ന് വീട്ട് വളപ്പിൽ സംസ്കരിക്കും. തടിപ്പണിക്കാരനായ ഹരിലാൽ അവിവാഹിതനാണ്. സഹോദരങ്ങൾ: ശ്രീലാൽ, ഗീത, ശ്രീജ .