കല്ലമ്പലം: പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനമുൾപ്പടെയുള്ള സമ്മേളനത്തിലേക്ക് അടൂർപ്രകാശ് എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിച്ചു. പള്ളിക്കൽ ഇ.എം.എസ് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. നിസാമും മിനികുമാരിയും കോൺഗ്രസ് പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്ന ഡി.സി.സി അംഗം ജി. ഗോപാലക്കുറുപ്പുമാണ് വിട്ടുനിന്നത്. അടൂർ പ്രകാശ് എം.പിയെ ചടങ്ങിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിസാം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി.