നെടുമങ്ങാട് : അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് നവീകരിച്ച അഴിക്കോട് ശാഖയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹനും എം.ഡി എംജി അനീഷും അറിയിച്ചു.കെ.എസ് ശബരിനാഥൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.ദിവാകരൻ എം.എൽ.എ സേഫ്‌റൂം ലോക്കറിന്റെയും, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു കംപ്യുട്ടർ വത്കരണത്തിന്റെയും,കോലിയക്കോട് കൃഷ്ണൻനായർ കാർഷിക വായ്പാവിതരണത്തിന്റെയും,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു സ്വർണ പണയ വായ്പാ വിതരണത്തിന്റെയും ഉദ്‌ഘാടനം നിർവഹിക്കും.കെ.എസ് സുനിൽകുമാർ വ്യാപാര വായ്പ വിതരണം നിർവഹിക്കും.മികച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി അവാർഡുകൾ സമ്മാനിക്കും.