തിരുവനന്തപുരം: തൊഴിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് പാറശേരി അക്കാഡമിയിലെ പൂർവ വിദ്യാർത്ഥികളായിരുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ നൽകുന്ന ഗുരുവന്ദനം പുരസ്‌കാരം പാറശേരി അക്കാഡമി ഡയറക്ടർ ഡോ. ആർ. ഗിരീശന് ലഭിച്ചു. 21,000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. 22ന് രാവിലെ 10ന് ചാക്ക വൈ.എം.എ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. എ. ജയപ്രകാശ് പുരസ്‌കാരം സമ്മാനിക്കും.