വെള്ളനാട്: വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ വെളിയന്നൂർ എൽ.പി സ്കൂളിലെ വൈദ്യുത ബില്ലും ഫോൺ ബില്ലും നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. ആര്യനാട് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ ഈ വിഷയം ചർച്ച ചെയ്ത് പരിഹാരിക്കാമെന്ന ഉറപ്പിൻമ്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, നേതാക്കളായ എം.വി. രഞ്ജിത്ത്, പ്ലാവിള അനിൽ, മനോജ്, വാളിയറ അജി, സാബു, അജി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് അറിയിച്ചു.