പൂവാർ: കാലുതെറ്റി കിണറ്റിൽ വീണ വൃദ്ധനെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. കാരോട് പഞ്ചായത്തിലെ പുതുശ്ശേരി മടവിളാകംവീട്ടിൽ ലോബി ദാസിനെ (64) ആണ് രക്ഷിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പൊഴിയൂർ കല്ലംപൊറ്റ ഷാലോം ഹൗസിൽ എത്തിയപ്പോഴാണ് അബദ്ധത്തിന് കാലുതെറ്റി കിണറ്റിലകപ്പെട്ടത്. 45 അടി ആഴമുള്ള കിണറിൽ 35 അടിയോളം വെള്ളമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൂവാർ ഫയർഫോഴ്‌സ് എത്തിയാണ് ലോബി ദാസിനെ കരയ്ക്കെത്തിച്ചത്.ലീഡിംഗ് ഫയർമാൻ രമേഷിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ നോബിൾ കുട്ടൽ, വിനോദ് കുമാർ, ഹരി, പ്രക്ഷോഭ്, അമൽചന്ദ്, ഡ്രൈവർ രാജൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫയർമാൻ നോബിൾകുട്ടനാണ് കിണറ്റിലിറങ്ങിയത്. ലോബി ദാസിന് മറ്റ് പരിക്കുകളൊന്നുമില്ല.