satheesh

പാറശാല : ട്രെയിൻ യാത്രികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇടയ്ക്കോട് ഇടുവറുക്കൽവിള മേലെ പുത്തൻവീട്ടിൽ സതീഷ്.ആർ (47) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്പയർ പാർട്സ് കടയിൽ ജോലിക്ക് പോകാനായി ഇന്നലെ രാവിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറി യാത്ര തുടരവേ പാറശാലക്ക് സമീപത്തുവച്ചാണ് ഹൃദയാഘാതം ഉണ്ടായത്. വിവരം അറിഞ്ഞ് എത്തിയ പാറശാല റെയിൽവേ പൊലീസ് ഉടനെ തന്നെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മോർട്ടത്തിനുശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറി. അവിവാഹിതനാണ്. അച്ഛൻ: രാമൻകുട്ടി. അമ്മ: സരോജം. സഹോദരൻ: രാജേഷ്.