ശ്രീകാര്യം: എഴുപത് വർഷം പഴക്കമുള്ള ചേങ്കോട്ടുകോണം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ നവീകരിച്ചു നൽകിയ സ്‌കൂൾ ആഡിറ്റോറിയം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചെമ്പഴന്തി വാർഡ് കൗൺസിലർ കെ.എസ്. ഷീല അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം. സൗദാ ബീവി, പി.ടി.എ പ്രസിഡന്റ് ഇർഷാദ് സേട്ട്, എസ്.എം.സി ചെയർമാൻ എ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.