കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡിന്റെ സ്ഥലമെടുപ്പ് നടപടികൾ റവന്യു വകുപ്പ് ഇന്നലെ ആരംഭിച്ചു. അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്തിന്റെ ഭൂഉടമകൾക്ക് സ്‌പെഷ്യൽ തഹസിൽദാർ ബാലസുബ്രഹ്മണ്യന്റെ നേതൃത്തിലുള്ള ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയണമെന്നും ഇതിനുശേഷം വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകുമെന്നും റവന്യു അധികൃതർ പറഞ്ഞു. നേരത്തെ ദേശീയപാത അടച്ചിട്ട് ഓവ‌ർബ്രിഡ്ജ് നിർമ്മാണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വ്യാപാരികളുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് റോഡ് അടയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ പിന്മാറുകയായിരുന്നു. തുടർന്നാണ് ഇരുവശത്തും സർവീസ് നിർമ്മിച്ച് എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചത്.