കഴക്കൂട്ടം: കഠിനംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ പിടിയിൽ. കഠിനംകുളം സ്വദേശിയായ സലാഹുദ്ദീൻ (60) ആണ് അറസ്റ്റിലായത്. വർഷങ്ങളായി ഇയാൾ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ കുട്ടികൾ മാതാപിതാക്കളോട് ഈ വിവരം പറയുകയും അവരുടെ പരാതിയെ തുടർന്നാണ് ഇയാളെ ചാന്നാങ്കര നിന്നു പിടികൂടിയത്. ഇൻസ്‌പെക്ടർ പി.ബി വിനോദ് കുമാർ, സബ്. ഇൻസ്‌പെക്ടർ പി.അഭിലാഷ്, സവാദ് ഖാൻ, കൃഷ്ണ പ്രസാദ്, ഷാജി, സി.പി.ഒ സജിൻ, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ റിമാൻഡ് ചെയ്തു.