തിരുവനന്തപുരം: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച അനിശ്ചിതകാല രാപകൽ സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു. രണ്ടാംദിവസത്തെ സമരം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ഒ. ഹബീബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ വിമൽരാജ്, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി സുരേഷ്, കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സുജിത് സോമൻ, ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി എന്നിവർ സംസാരിച്ചു.