നെടുമങ്ങാട്:തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പാലോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിന്നമ്മ ജോസിന്റെ അധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ രഞ്ജിത്ത്ലാൽ,അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞുമോൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല,ജോസഫ് ഫ്രാൻസിസ്,മനോജ്.ടി.പാലോട്,ഷീജ എന്നിവർ സംസാരിച്ചു.അശോക് കുമാർ സ്വാഗതം പറഞ്ഞു.ഭാരവാഹികളായി അശോകൻ (പ്രസിഡന്റ്), ഷീജ (വൈ: പ്രസിഡന്റ്), ജോസഫ് ഫ്രാൻസിസ് (സെക്രട്ടറി), ഷീല ( ജോ: സെക്രട്ടറി), പുഷ്പജ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.