കല്ലമ്പലം: തോട്ടയ്‌ക്കാട് മണ്ഡലം കോൺഗ്രസ് സമ്മേളനം പ്രസിഡന്റ് നിസാമിന്റെ അദ്ധ്യക്ഷതയിൽ നടന്നു. 25ന് മുമ്പ് വാർഡ്‌ കമ്മിറ്റികൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. 24ന് കരവാരം പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലുണ്ടായ തിരിമറിയിൽ പ്രതിഷേധിച്ച് ധർണ നടത്തും.