കല്ലമ്പലം: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പള്ളിക്കൽ ജി.എച്ച്.എസ്.എസ് യു.പി വിഭാഗത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സ്‌കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് നിഹാസ് പള്ളിക്കൽ, സബിത, നഹാസ് തുടങ്ങിയവർ പങ്കെടുത്തു.