തിരുവനന്തപുരം: ഗവൺമെന്റ് സംസ്‌കൃത കോളേജിലെ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം 'പ്രത്യാഗമനം 2019' 8ന് രാവിലെ 10.30ന് കോളേജ് ആഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷനാകും. പ്രമുഖ സംസ്‌കൃത പണ്ഡിതരെയും പൂർവാദ്ധ്യാപകരെയും പ്രായംചെന്ന പൂർവവിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ പൂർവാദ്ധ്യാപകർക്ക് ഉപഹാരം സമർപ്പിക്കും. വി.കെ. പ്രശാന്ത് എം.എൽ. എ, കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ എം. നന്ദകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. പുത്തൂർ ബാലകൃഷ്ണൻ നായർ ഗുരുപരിചയം നടത്തും. കൗൺസിലർമാരായ ഐഷാ ബേക്കർ, ഐ.പി.ബിനു, കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, പ്രൊഫ.പി.കെ.മാധവൻ നായർ, ഡോ .പി.രാജേഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.അരുൺ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ കാലഘട്ടങ്ങളിലെ ബാച്ചുകൾ പ്രത്യേകം ഒത്തുചേരും. വൈകിട്ട് 4ന് സമാപന സമ്മേളനം.