വർക്കല: ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനും ആയുർവേദ ശാസ്ത്ര പണ്ഡിതനും അഷ്ടാംഗ ഹൃദയത്തിന്റെ പരിഭാഷകനുമായ കായിക്കര പി.എം.ഗോവിന്ദൻ വൈദ്യരെക്കുറിച്ച് ജി.പ്രിയദർശനൻ ചരിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'അഭിനവ വാഗ്ഭടൻ കായിക്കര പി.എം.ഗോവിന്ദൻ വൈദ്യർ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എ.നളിനാക്ഷൻ നിർവഹിച്ചു. കേരള നിയമസഭയിലെ റിട്ട. അഡിഷണൽ ചീഫ് എഡിറ്ററും വൈദ്യരുടെ സഹോദര പുത്രിയുമായ വി.അമ്മിണിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. സ്വാമി തന്മയ പ്രകാശന അദ്ധ്യക്ഷത വഹിച്ചു. റിട്ട. ആർ.ഡി.ഡി. കെ.ഗുരുദാസ് കൊള്ളഴികം, നങ്ങേലിൽ ആയുർവേദ കോളേജ് ഡയറക്ടർ ഡോ.വിജയൻ നങ്ങേലിൽ, ലക്ഷ്മി രാജീവ്, ആയുർവേദ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.എ.എ.ഷാജഹാൻ, എസ്.എൻ.കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സഹൃദയൻ തമ്പി, ഗോകുലം ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. വെൺമതി ശ്യാമളൻ, നയന ഐ ക്ലിനിക് ഡയറക്ടർ ആർ.സുജിത് കുമാർ, ഡോ. വി.ആർ.സുരേഷ്, വി.പി.സുഗതൻ, പ്രൊഫ. കെ.ധനഞ്ജയൻ, വി.രജി തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് ജി.പ്രിയദർശനനെ ഡോ. പി.കെ.സുകുമാരൻ ആദരിച്ചു. അടയ്ക്കുടി കുടുംബ ട്രസ്റ്റ് സെക്രട്ടറി അഡ്വ. എം.ബാലഗോവിന്ദൻ സ്വാഗതവും ഡോ.എസ്.ജയപ്രകാശ് നന്ദിയും പറഞ്ഞു
.