കിളിമാനൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സമരസംഘടനയായ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ വടക്കൻ മേഖലാ ജാഥയ്ക്ക് പോത്തൻകോട് ആവേശോജ്വല തുടക്കം.ഡിസംബർ 10ന് തൊഴിലാളികളുടെ നേതൃത്വത്തൽ നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജാഥ സംഘടിപ്പിക്കുന്നത്.എൻ .ആർ .ഇ .ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ അഡ്വ :മടവൂർ അനിൽ ക്യാപ്റ്റനും, വി .റീന വൈസ് ക്യാപ്ടൻ, മരുതൂർ വിജയൻ മാനേജരുമായുള്ള ജാഥ പോത്തൻകോട് ജം​ഗ്ഷനിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണു​ഗോപാലൻനായർ അധ്യക്ഷനായി. യോഗത്തിൽ സി .പി . എം മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശേരി,പോത്തൻകോട് ലോക്കൽ സെക്രട്ടറി എൻ .ജി കവിരാജൻ,ജില്ലാ പഞ്ചായത്ത് അംഗം എസ് .രാധാദേവി,യൂണിയൻ ഏരിയാ പ്രസിഡന്റ് റീജാ കോമളൻ,ഏരിയാ കമ്മറ്റി അംഗങ്ങളായ രാജീവ്,ബിന്ദു,ഷീനാ മധു,അഡ്വ. എസ് വി സജിത്ത്,റിയാസ്,പത്മിനി,ചന്ദ്രമോഹനൻ നായർ എന്നിവർ സംസാരിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീമ സ്വാ​ഗതം പറ‍ഞ്ഞു.ജാഥയുടെ ആദ്യദിനം വാളക്കാട്, മംഗലപുരം,അണ്ടൂർകോണം ആലുംമൂട്, കഠിനംകുളം പടിഞ്ഞാറ്റ്മുക്ക്, അഴൂർ തെറ്റിച്ചിറ,ചിറയിൻകീഴ് പുളിമൂട്, പെരുമാതുറ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അഞ്ചുതെങ്ങ് ജംഗഷനിൽ സമാപിച്ചു. ജാഥാ അംഗങ്ങളായ ജി. വിജയകുമാർ,കെ .എം ലാജി,എസ്.പി.രവീൺ ചന്ദ്ര,ആർ .മോഹനൻ,രാജേന്ദ്രൻ,ശോഭനൻ,സരിത,പി .ജി മധു,എസ് .തങ്കമണി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.