1. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജ്ജമേത്?
സ്ഥാനികോർജ്ജം
2. കത്രിക ഏതു വർഗത്തിൽ പെടുന്ന ഉത്തോലകത്തിന് ഉദാഹരണമാണ്?
ഒന്നാം വർഗം
3. മനുഷ്യരക്തത്തിന് നിറം നൽകുന്ന വർണകണം ഏത്?
ഹീമോഗ്ളോബിൻ
4. ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റിലേക്കുള്ള ദൂരം എത്ര?
25 സെ.മീ.
5. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
ആൽബർട്ട് സാബിൻ
6. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
വിന്റൺ സെർഫ്
7. സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് പ്രസരണം ചെയ്യപ്പെടുന്നത് ഏതു രീതിയിലാണ്?
വികിരണം
8. പുകയിലയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട രാസവസ്തു ഏത്
നിക്കോട്ടിൻ
9. വെജിറ്റബിൾ എഗ്ഗ് എന്നറിയപ്പെടുന്ന പച്ചക്കറി ഏത്?
വഴുതന
10. അക്വാട്ടിക് ചിക്കൺ എന്നറിയപ്പെടുന്ന മത്സ്യയിനം ഏത്?
തിലോപ്പിയ
11. ഇന്ത്യൻ ചെറി എന്നറിയപ്പെടുന്ന പഴവർഗം ഏത്?
ഞാവൽപ്പഴം
12. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ?
വൃക്കകൾ
13. ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം. അതിനു കാരണം?
താപനഷ്ടം കുറയ്ക്കാൻ
14. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകമേത്?
ക്ളോറിൻ
15. 'കറുത്ത മരണം" എന്നു വിളിക്കപ്പെട്ട പകർച്ചവ്യാധി ഏത്?
പ്ളേഗ്
16. സൂപ്പർസോണിക്ക് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹമേത്?
ടൈറ്റാനിയം
17. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ?
ആർട്ടിക്ക് ടേൺ
18. മലമ്പനിക്ക് കാരണമാവുന്ന രോഗകാരി?
പ്രോട്ടസോവ
19. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്
20. വൈദ്യുത പ്രവാഹത്തിന്റെ തീവ്രത അളക്കാനുള്ള ഉപകരണം?
അമ്മീറ്റർ
21. ആറ്റത്തിന്റെ ന്യൂക്ളിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?
ഹൈഡ്രജൻ
22. ജലം വഴി പരാഗണം നടത്തുന്ന സസ്യത്തിന് ഉദാഹരണം?
കുരുമുളക്.