തിരുവനന്തപുരം: ഒരു വർഷമായി ശമ്പളം ലഭിക്കാത്ത കാസർകോട് ഭെൽ ഇ.എം.എൽ ജീവനക്കാർക്ക് ശമ്പളം നൽകുക, കമ്പനി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പബ്ലിക് സെക്ടർ എംപ്ലോയീസ് കോൺഫെഡറേഷൻ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി. എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് കെ.പി. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് എം.സി. മായിൻഹാജി, സെക്രട്ടറി ബീമാപള്ളി റഷീദ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ജി. മാഹിൻ അബൂബക്കർ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കണിയാപുരം ഹലീം, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, അസീം കരകുളം തുടങ്ങിയവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും സിദ്ധിഖ് താനൂർ, എസ്. വിനോദ് , ടി.എസ്. സുനു, കെ.പി. ഉമ്മർ, സി.പി. മുഹമ്മദ് ബഷീർ, എ. നഹാസ്, ഷാജി ഫെർണാണ്ടസ്, ഷംസീർ വട്ടിയൂർക്കാവ്, എം.പി. ഹംസ, അൻവർ കാവുങ്ങൽ, കെ. ആദം, എൻ.കെ. അസ്‌ലം, ഉസ്‌മാൻ പള്ളിക്കര, നാസർ മുട്ടത്തിൽ, അബ്ദുൾ സത്താർ, ടി.പി. മുഹമ്മദ് അനീസ്, കെ.ബി. അബ്ദുൾ കരീം എന്നിവർ നേതൃത്വം നൽകി.